ശ്രീ മഹാഗണേശ പഞ്ചരത്നം
ശ്രീ മഹാഗണേശ പഞ്ച രത്നം
കലാധരാവതംസകം വിലാസിലോക രക്ഷകം (2)
അനായകൈക നായകം വിനാശിതേഭ ദൈത്യകം
നതാശുഭാശു നാശകം നമാമി തം വിനായകം | 1 |
(നമാമി തം വിനായകം)
നമത്സുരാരി നിർജ്ജരം നതാധികാപദുദ്ധരം । ( 2 )
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം ।
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം ॥ 2 ॥
(പരാത്പരം നിരന്തരം )
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം ।
കൃപാകരം ക്ഷമാകരം മുദാകരം യശസ്ക്കരം ।
മനസ്ക്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം ॥ 3 ॥
(നമസ്കരോമി ഭാസ്വരം)
പുരാരി പൂർവ നന്ദനം സുരാരി ഗർവ്വ ചർവ്വണം। (2)
പ്രപഞ്ച നാശ ഭീഷണം ധനംജയാദി ഭൂഷണം।
കപോല ദാനവാരണം ഭജേ പുരാണ വാരണം ॥ 4 ॥
(ഭജേ പുരാണ വാരണം)
പുരാതന ഗ്രന്ഥങ്ങളിലും വചനങ്ങളിലും പ്രശംസിക്കപ്പെടുന്ന, നിരാലംബരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്ന, ത്രിപുരാന്തകനായ ശിവന്റെ മൂത്ത മകനായ, അസുരന്മാരുടെ അഹങ്കാരം നശിപ്പിക്കുന്ന, അഗ്നിയെപ്പോലുള്ള ദേവന്മാരെ ആഭരണങ്ങളാക്കിയിരുന്ന, മഹാപ്രളയ സമയത്ത് ഭീഷണ രൂപം കൈക്കൊള്ളുന്ന, തുമ്പിക്കയ്യിലൂടെ കൃപയുടെ ദ്രാവകം ഒഴുകുന്ന കവിൾത്തടങ്ങൾ ഉള്ള ആദിമകാലം തൊട്ടു ഇവിടെ ഉള്ള ഗജമുഖനെ ഞാനും ആരാധിക്കുന്നു.
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം ।
തമേകദന്തമേവ തം വിചിന്തയാമി സന്തതം (2 ) ॥ 5 ॥
(വിചിന്തയാമി സംതതം)
തിളങ്ങുന്ന കൊമ്പുകൊണ്ട് ശോഭിക്കുന്ന, കാലാരി ആയ ശിവൻ്റെ പുത്രനായ, യഥാർത്ഥ രൂപം സങ്കൽപ്പിക്കാനാവാത്ത, എന്നും ഇവിടെ ഉള്ളതും, തടസ്സങ്ങൾ നീക്കുന്ന, യോഗികളുടെ ഹൃദയ നിവാസി ആയ, ഒറ്റക്കൊമ്പുകൊണ്ട് പ്രതിബന്ധങ്ങൾ നീക്കുന്ന, ആ ഗജമുഖനെ ഞാൻ ധ്യാനിക്കുന്നു.
പ്രജല്പതി പ്രഭാതകേ ഹൃദി സ്മരന് ഗണേശ്വരം ।
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം ।
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോഽചിരാത് ॥
ദിവസവും മഹാ ഗണേശ പഞ്ചരത്നം ഭക്തിപൂർവ്വം വായിക്കുകയും
ഗണപതിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് രാവിലെ ഇത് ചൊല്ലുകയും ചെയ്യുന്ന ഒരാൾക്ക് നല്ല ആരോഗ്യം, നിഷ്കളങ്കത അല്ലെങ്കിൽ തെറ്റുകളില്ലാത്ത ജീവിതം, നല്ല കഴിവുകൾ, വിദ്യാഭ്യാസം, നല്ല കുട്ടികൾ , സമ്പൂർണ ജീവിതം എന്നിവയും ലഭിക്കും.
Comments
Post a Comment